രാജ്യാന്തരം

14 കാരിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു; ലൈംഗികബന്ധത്തില്‍ എര്‍പ്പെടാന്‍ 32 കാരന്‍ നടന്നത് 108 മണിക്കൂര്‍, 300 മൈല്‍; ഒടുവില്‍ മാരക ട്വിസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ നിത്യേനെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നിട്ടും പീഡന വാര്‍ത്തകള്‍ക്ക് ഒരു കുറവുമില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഗുരുതരമായ കുറ്റകൃത്യമായിട്ടും ആളുകള്‍ ഇത് തുടരുന്നുവെന്നതാണ് ഇത്തരം വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനായാണ് 32 കാരനായ യുവാവ് മണിക്കൂറുകളോളം കിലോമീറ്ററുകള്‍ താണ്ടിയത്. പൊലീസ് പറയുന്നതനുസരിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ യുവാവ് 108 മണിക്കൂറാണ് കാല്‍നടയായി സഞ്ചരിച്ചത്. 

രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം പകര്‍ച്ചവ്യാധി പോലെ പടരുകയാണ്. പുതിയ സാങ്കേതിക വിദ്യയും സ്മാര്‍ട്ട് ഫോണുകളും ഇതിനായി ഇത്തരം ആളുകള്‍ ഉപയോഗിക്കുന്നു. പെണ്‍കുട്ടികളുമായുളള ആശയവിനിമയം എളുപ്പമാക്കുന്നു.  ഇത് ഉപയോഗിച്ചാണ് പലരും പെണ്‍കുട്ടികളെ വലയിലാക്കുന്നത്. ഇത്തരത്തില്‍ നിരവധി പരാതികളാണ് പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രയോഗിച്ച ബുദ്ധിയാണ് 32 കാരനെ വലയിലാക്കിയത്.

പൊലീസ് തന്നെ വ്യാജഫെയ്‌സ്ബുക്ക് ഐഡി നിര്‍മ്മിക്കുകയായിരുന്നു. കെയ്‌ലി എന്നായിരുന്നു വ്യാജ ഐഡിക്ക് ഫെയ്‌സ്ബുക്കില്‍ നല്‍കിയ പേര്. ഒപ്പം പ്രായവും രേഖപ്പെടുത്തിയിരുന്നു. യുവാവ് ഈ ഐഡിയിലേക്ക് ഫ്രന്റ് റിക്വസ്റ്റ് അയക്കുകയായിരുന്നു. ഇത് സ്വീകരിച്ച ഉടനെ ഇവളുമായി യുവാവ് ലൈംഗിക സംഭാഷണത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയ ചോദ്യങ്ങളും ഫോട്ടോസും ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ആവശ്യങ്ങള്‍ക്ക് സമ്മതമറിയിച്ചതിനെ തുടര്‍ന്ന് വീടെവിടെയെന്നായി ചോദ്യം.  വീടും സ്ഥലവും പെണ്‍കുട്ടി പറഞ്ഞുകൊടുത്തതനുസരിച്ച് യുവാവ് അവിടെ നിന്നും നടത്തം ആരംഭിക്കുകയായിരുന്നു. നടത്തത്തിനിടെ നിരവധി സെല്‍ഫികളും മറ്റ് ഫോട്ടോസും യുവാവ് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. പെണ്‍കുട്ടി പറഞ്ഞ പ്രകാരം യുവാവ് വീട്ടിലെത്തിയപ്പോള്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

നിയമവിരുദ്ധമായ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പ്രേരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ അമേരിക്കന്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഇയാള്‍ പത്തുവര്‍ഷം വരെ ജീവപര്യന്തം തടവ് അനുഭവിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ