രാജ്യാന്തരം

നിയമാവലി മറികടുന്നു; ഈവര്‍ഷം ബുക്കര്‍ പുരസ്‌കാരം രണ്ടുപേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഈവര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് സാഹിത്യകാരf ബെര്‍നഡൈന്‍ ഇവരിസ്റ്റോയും പങ്കിട്ടു. ആദ്യമായാണ് ബുക്കര്‍ പുരസ്‌കാരം രണ്ടു വ്യക്തികള്‍ പങ്കിടുന്നത്. പുരസ്‌കാരം പങ്കിട്ടു നല്‍കരുത് എന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് അവാര്‍ഡ് നിര്‍ണയം നടത്തിയിരിക്കുന്നത്. സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും. 

ദി ടെസ്റ്റമെന്റ് എന്ന് കൃതിയാണ് 79കാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബുക്കര്‍ െ്രെപസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാര്‍ഗരറ്റ് അറ്റ്‌വുഡിന്റെ പേരിലായി.

ഗേള്‍,വിമന്‍,അദര്‍ എന്ന കൃതിയാണ് ബെര്‍നഡൈന്‍ ഇവരിസ്‌റ്റോയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ബുക്കര്‍ െ്രെപസ് നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയും കൂടിയാണ് ബെര്‍നഡൈന്‍ ഇവരിസ്‌റ്റോ. ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയും അവസാന പട്ടികയില്‍ ഇടം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം