രാജ്യാന്തരം

വീട്ടിലെ നാലുപേരെ കൊന്നു, സ്റ്റേഷനില്‍ നേരിട്ടെത്തി ഇന്ത്യന്‍ വംശജന്റെ കുറ്റസമ്മതം; തമാശയാണെന്ന് കരുതിയ പൊലീസ് കാറിന്റെ ഡിക്കി കണ്ട് ഞെട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നാലുപേരെ കൊന്നെന്ന് ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്റെ കുറ്റസമ്മതം. ഒരു മൃതദേഹവുമായി കാറില്‍ പൊലീസ് സ്റ്റേഷനില്‍ വന്നിറങ്ങിയാണ് അമ്പതിമൂന്നുകാരന്‍ കുറ്റസമ്മതം നടത്തിയത്. റോസ് വില്ലെയില്‍ താമസിക്കുന്ന ശങ്കര്‍ നാഗപ്പ ഹാങ്കുഡ് എന്ന് പരിചയപ്പെടുത്തിയാണ് ചുവന്ന കാറില്‍ വന്നിറങ്ങിയത്.

തന്റെ കുടുംബാംഗങ്ങളായ നാല് പേരെ താന്‍ കൊന്നുതള്ളിയെന്നും കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം തന്റെ കാറിന്റെ ഡിക്കിയിലുണ്ടെന്നും അയാള്‍ പൊലീസിനോട് പറയുകയായിരുന്നു. തമാശയാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കലിഫോര്‍ണിയയെ നടക്കിയ കൊലപാതക പരമ്പരകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം. 

തിങ്കാളാഴ്ച ഉച്ചക്ക് 12.10നാണ് സ്വന്തം കാറില്‍ ശങ്കര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.  ഇയാള്‍ പറഞ്ഞതനുസരിച്ച് 212 മൈല്‍ അകലെയുള്ള റോസ്‌വില്ലെയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ജംഗ്്ഷന്‍ ബൗലേവാര്‍ഡിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് രണ്ടു കുട്ടികളുടെ ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.

മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലാമനെ കാറില്‍ കയറ്റി റോസ്്‌വില്ലെയില്‍നിന്നു പുറപ്പെട്ട ശങ്കര്‍ ഇയാളെയും കൊണ്ടു പല സ്ഥലങ്ങളിലും കറങ്ങിയതായി പൊലീസ് കണ്ടെത്തി. ഇതിനു ശേഷമാണ് ഇയാളെയും കൊന്നത്. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. 

 420 ഓളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്  ശങ്കര്‍ നാഗപ്പ ഹാങ്കുഡ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയതെന്നും വളരെ ശാന്തമായി പെരുമാറുന്ന ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നതായും പൊലീസ് അറിയിച്ചു.കലിഫോര്‍ണിയയിലെ പ്രമുഖ കമ്പനികളില്‍ ജോലി നോക്കിയിട്ടുള്ള ശങ്കര്‍ അറിയപ്പെടുന്ന ഡാറ്റ സ്‌പെഷലിസ്റ്റാണ്. വ്യത്യസ്ത ദിവസങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍