രാജ്യാന്തരം

മോദി പോലും ഞെട്ടിപ്പോകും ഈ ചിത്രങ്ങള്‍ കണ്ടാല്‍!; രണ്ടും കല്‍പ്പിച്ച് കുതിരപ്പുറത്ത് കിം ജോങ് ഉന്‍, എന്തോ വരാന്‍ പോകുന്നതിന്റെ സൂചനയെന്ന് ചര്‍ച്ച, അമ്പരപ്പ് 

സമകാലിക മലയാളം ഡെസ്ക്

സോള്‍: എപ്പോഴും ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ അഗ്രഗണ്യനാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ഉത്തരകൊറിയയിലെ പാക്കറ്റ് മലനിരകളില്‍ വെളള കുതിരപ്പുറത്ത് കയറി സവാരി നടത്തുന്ന കിം ജോങ് ഉനിന്റെ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് കിം ജോങ് ഉന്നിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 

പാക്കറ്റു മലനിരകളില്‍നിന്നുള്ള അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ മറ്റൊരു ഓപ്പറേഷന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും മാധ്യമങ്ങളുടെയും വിലയിരുത്തല്‍. പാക്കറ്റുവില്‍ കുതിരപ്പുറത്തുകയറിയുള്ള കിം ജോങ് ഉന്നിന്റെ സവാരി കൊറിയന്‍ വിപ്ലവചരിത്രത്തില്‍ ഏറെ പ്രാധാന്യമേറിയതാണെന്നായിരുന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.  കിം രാജവംശവുമായി വൈകാരികമായ ബന്ധമുളള സ്ഥലമാണ് പാക്കറ്റ് മലനിരകള്‍. ആത്മീയ ജന്മസ്ഥലമായാണ് ഇതിനെ ഇവര്‍ പ്രാചീനകാലത്ത് കണ്ടിരുന്നത്.

ഉത്തരകൊറിയയുടെ പല സുപ്രധാന നയപ്രഖ്യാപനങ്ങള്‍ക്ക് മുന്‍പും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മുന്‍പും കിം ജോങ് ഉന്‍ പാക്കറ്റു മലനിരകളിലേക്ക് യാത്രചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി നടത്തിയ ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹവുമായും കിം പാക്കറ്റു മലനിരകളിലെത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഉത്തര കൊറിയയുടെ പുതിയ ഓപ്പറേഷന്റെ സൂചനയാണ് കിമ്മിന്റെ പാക്കറ്റു യാത്രയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 

ഉത്തര കൊറിയ ഉടന്‍തന്നെ ബഹിരാകാശ ദൗത്യം ആരംഭിച്ചേക്കുമെന്നും അതല്ല, സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമുണ്ടായേക്കുമെന്നും വിവിധ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ