രാജ്യാന്തരം

ബാലന്‍സ് തെറ്റി യുവതി വീണത് കുതിച്ചുപാഞ്ഞെത്തുന്ന ട്രെയിന് മുന്നിലേക്ക് ; ശ്വാസം നിലച്ചുപോകുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ് : ബാലന്‍സ് തെറ്റി യുവതി റെയില്‍വേ ട്രാക്കിലേക്ക് വീണത് കുതിച്ചുപാഞ്ഞെത്തുന്ന ട്രെയിന് മുന്നിലേക്ക്. പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരുടെ അവസരോചിത ഉടപെടലിനെ തുടര്‍ന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് സബ് വേ സ്റ്റേഷനിലാണ് ശ്വാസം നിലച്ചുപോകുന്ന ഈ സംഭവം ഉണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. 

റെയില്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഇതിനിടെയാണ് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ യുവതിയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീണത്. ഇതോടെ ബാലന്‍സ് തെറ്റി യുവതി നേരെ ട്രാക്കിലേക്ക് വീണു. ഈ സമയം തന്നെ ട്രെയിനും കുതിച്ചുപാഞ്ഞെത്തി. വീഴ്ചയില്‍ യുവതിയുടെ ബോധവും നഷ്ടമായി.

അത്ഭുതസ്തബ്ധരായ യാത്രക്കാര്‍ ഉടന്‍ തന്നെ ബാഗും മറ്റും വീശി ട്രെയിന്‍ ഡ്രൈവറുടെ ശ്രദ്ധ ആകര്‍ഷിക്കുകയും, ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. യാത്രക്കാരുടെ സമയോചിത ഇടപെടലിനെത്തുടര്‍ന്ന് യുവതിക്ക് ഏതാനും ഇഞ്ചുകളുടെ അകലത്തില്‍ ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞു. ട്രെയിന്‍ നിര്‍ത്തിയതും ഏതാനും യാത്രക്കാര്‍ യുവതിയെ ട്രാക്കില്‍ നിന്നും മാറ്റുകയും പൊലീസും മെഡിക്കല്‍ അധികൃതരും പ്രാഥമിക ശ്രുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ