രാജ്യാന്തരം

ലോകത്തിലെ ഏറ്റവും വിലകൂടിയ സെക്‌സ് ടോയ്; നിര്‍മ്മിച്ചത് പതിനഞ്ച് വര്‍ഷമെടുത്ത്

സമകാലിക മലയാളം ഡെസ്ക്

കോടികളുടെ വിലയുടെ ഒരു സെക്‌സ് ടോയ് ഇപ്പോള്‍ ഓണ്‍ലൈന്‍ മേഖലയില്‍ ചര്‍ച്ചാവിഷയമാവുകയാണ്. 'പേള്‍ റോയല്‍' (Pearl Royal) എന്ന് പേര് നല്‍കിയ ഈ സെക്‌സ് ടോയ്ക്ക് പന്ത്രണ്ട് കോടി (12,73,27,500) രൂപയിലധികം വിലയുണ്ട്. ഓസ്‌ട്രേലിയന്‍ ജ്വല്ലറി ഡിസൈനറായ കോളിന്‍ ബേണ്‍ ആണ് പേള്‍ റോയിയുടെ നിര്‍മ്മാതാവ്. 

ഇനി ഒരു സെക്‌സ് ടോയ്ക്ക് ഇത്രയ്ക്കും വില വന്നതെന്ന് എങ്ങനെയാണെന്നാണെങ്കില്‍ അതിനും കാരണമുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പേള്‍ അഥവാ പവിഴം കൊണ്ടാണ് ഈ സെക്‌സ് ടോയ് നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം രണ്ടായിരത്തോളം ഡയമണ്ടുകളും ഇതിന്റെ  നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും വില കൂടിയ സെക്‌സ് ടോയ് ആയ 'പേള്‍ റോയല്‍' പതിനഞ്ച് വര്‍ഷം എടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കിലോയില്‍ താഴെയാണ് ഇതിന്റെ ഭാരം. സെക്‌സിന് ആളുകള്‍ നല്‍കുന്ന പ്രാധാന്യമാണ് ഇത് നിര്‍മ്മിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നാണ് നിര്‍മ്മാതാവായ ബേണ്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്

സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍