രാജ്യാന്തരം

ആറ് ദിവസം പ്രായമായ കുഞ്ഞിനെ ബാഗിലാക്കി യുവതി എയര്‍പോര്‍ട്ടില്‍; പൊലീസ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്


മനില: ആറുദിവസം പ്രായമായ കുഞ്ഞിനെ ബാഗിലിട്ട് രാജ്യം വിടാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഫിലിപ്പീന്‍സിലെ മനില എയര്‍പ്പോട്ടില്‍ വച്ചാണ് അമേരിക്കന്‍ സ്വദേശിയായ യുവതി പിടിയിലായത്. സെപ്റ്റംബര്‍ 4നായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ ബ്യൂറോ വക്താവ് മെല്‍വിന്‍ മബുലക് പറയുന്നതിങ്ങനെ:''ബുധനാഴ്ച പുലര്‍ച്ചെ 6.20 നാണ് ഈ സംഭവത്തെക്കുറിച്ചറിയുന്നത്. മനിലയിലെ നിനോയ് അക്വിനെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് 43കാരിയായ സ്ത്രീയുടെ ലഗേജിനുള്ളില്‍ നവജാതശിശുവിനെ കണ്ടെത്തിയത്. കേവലം ആറുദിവസം പ്രായമായ കുഞ്ഞിനെയാണ് അവരുടെ ബാഗില്‍ കണ്ടെത്തിയത്.

തന്റെ പാസ്‌പോര്‍ട്ട് മാത്രമാണ് യുവതി എയര്‍പോര്‍ട്ടില്‍ ഹാജരാക്കിയത്. എയര്‍പോര്‍ട്ട് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അവരുടെ ബാഗിനുള്ളില്‍ നിന്നും നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിനെ സംബന്ധിച്ച് ഒരു രേഖകളും അവര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നില്ല. കുഞ്ഞിനെക്കുറിച്ച് എയര്‍പോര്‍ട്ട് ജീവനക്കാര്‍ ചോദിക്കുമ്പോള്‍ താന്‍ കുഞ്ഞിന്റെ ബന്ധുവാണെന്ന മറുപടിയാണ് യുവതി നല്‍കുന്നത്. പക്ഷേ കുഞ്ഞുമായുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകളും അവരുടെ പക്കലില്ല''.

ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ഡിവിഷന്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍