രാജ്യാന്തരം

ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണം, പാകിസ്ഥാനില്‍ പ്രതിഷേധം; കൊലയ്ക്ക് പിന്നില്‍ മതംമാറ്റമെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഹിന്ദു വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കറാച്ചിയില്‍ പ്രതിഷേധം ശക്തം. മതം മാറ്റവുമായി ബന്ധപ്പെട്ട് കൊലപാതകമാണ് നടന്നിരിക്കുന്നത് എന്നാണ് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നത്. 

പാകിസ്ഥാനിലെ ലര്‍ക്കാനയിലാണ് ഹിന്ദു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നമ്രിത ചാന്ദിനിയെന്ന ബീബി അസിഫ കോളെജ് വിദ്യാര്‍ഥിനിയെയാണ് ഹോസ്റ്റര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്. നമ്രിതയ്ക്ക് നീതി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും വലിയ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി