രാജ്യാന്തരം

രക്ഷിതാക്കള്‍ കുഞ്ഞിനെ കാറില്‍ മറന്നുവെച്ചു; മൂന്നുവയസുകാരന്‍ ചൂടേറ്റ് മരിച്ചു, ദാരുണം

സമകാലിക മലയാളം ഡെസ്ക്

ടെക്‌സസ്: രക്ഷിതാക്കള്‍ കാറില്‍ മറന്ന് വെച്ച കുട്ടി ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ സാന്‍അന്റോണിയോയില്‍ ആണ് ദാരുണ സംഭവം നടന്നത്. മൂന്നുവയസുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കുട്ടിയെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്. 

ഈ കുട്ടിയുടെ ആറു വയസുള്ള സഹോദരന്റെ ടി-ബോള്‍ ഗെയിം ശനിയാഴ്ച രാവിലെ കഴിഞ്ഞ ശേഷം രക്ഷിതാക്കളോടൊപ്പമാണ് വീട്ടില്‍ എത്തിയത്. കാറില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയപ്പോള്‍ ഇളയ കുട്ടിയുടെ കാര്യം ഇവര്‍ മറന്നുപോയതാകമെന്നാണ് കരുതുന്നതെന്ന് പൊലീസ് വക്താവ് ജസ്സി സലാമി അഭിപ്രായപ്പെട്ടു. 

കാറില്‍ കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ രക്ഷിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നെങ്കിലും ജീവന്‍ നഷ്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു അപകടമരണമായി മാത്രമേ കാണാന്‍ സാധിക്കൂ. മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും പൊലീസ് വക്താവ് പറഞ്ഞു.

ഇതോടെ ഈ വര്‍ഷം മാത്രം ടെക്‌സസില്‍ കാറില്‍ ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ആറായി. അതേസമയം, അമേരിക്കയില്‍ ഇതുവരെ 43 കുട്ടികള്‍ കാറിനകത്ത് ചൂടേറ്റ് മരിച്ചതായി കിഡ്‌സ് ആന്‍ഡ് കെയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മൂന്നെണ്ണം നോര്‍ത്ത് ടെക്‌സസിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി