രാജ്യാന്തരം

'ഹൗഡി മോദി';  നഗരത്തിന്റെ താക്കോല്‍ സമ്മാനിച്ച്  വേദിയില്‍ നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം

സമകാലിക മലയാളം ഡെസ്ക്

ഹൂസ്റ്റണ്‍: 'ഹൗഡി മോദി' പരിപാടിക്ക് ആവേശകരമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന 'ഹൗഡി മോദി' സംഗമ വേദിയില്‍ നരേന്ദ്ര മോദി ഒമ്പതരയോടെയാണ് എത്തിയത്. നിര്‍ത്താത്ത കരഘോഷങ്ങളോടെയാണ് സദസ് അദ്ദേഹത്തെ സ്വീകരിച്ചത്. വേദിയില്‍ വച്ച് നഗരത്തിന്റെ താക്കോല്‍ മോദിക്ക് പ്രതീകാത്മകമായി സമ്മാനിച്ച് ഹൂസ്റ്റണ്‍ മേയര്‍ അദ്ദേഹത്തെ സ്വീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അല്‍പ്പ സമയത്തിനകം എത്തും. 

നേരത്തെ ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് മോദിക്ക് സ്വാഗതം ആശംസിച്ച് ഡോലക് കൊട്ടി ആഘോഷമായാണ് ഇന്ത്യന്‍ വംശജര്‍ ചടങ്ങ് നടക്കുന്ന സ്‌റ്റേഡിയത്തില്‍ എത്തിയത്. നിരവധി സാംസ്‌കാരിക പരിപാടികളും അരങ്ങേറി. 50,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ചടങ്ങ് നടക്കുന്ന എന്‍ആര്‍ജി സ്‌റ്റേഡിയത്തിലുള്ളത്.

ഒരു രാഷ്ട്ര നേതാവിന് വേണ്ടി സമീപ കാലത്ത് ഹൂസ്റ്റണില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഹൗഡി മോദി. സുഹൃത്ത് മോദിക്കൊപ്പം വേദി പങ്കിടാന്‍ പോകുന്നതായി പരിപാടിക്കെത്തും മുന്‍പ് ട്രംപ് ട്വീറ്റ് ചെയ്തു. ഹൂസ്റ്റണിലേത് മഹത്തായ ദിനമാണെന്ന് മോദി പറഞ്ഞു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും സെനറ്റ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി