രാജ്യാന്തരം

കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു; മരണം അരലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

റോം: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 9 ലക്ഷം കടന്നു. ഇതുവരെ 903,799 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായാണ് കണക്കുകള്‍. രോഗബാധിതരായി 45,334 പേര്‍ മരിച്ചു. ഇതുവരെ രോഗവിമുക്തരായവര്‍ 190,675 ആണ്.

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 13,155 പേരാണ് ഇതുവരെ മരിച്ചത്. ഇന്നുമാത്രം 727 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിരണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിയാറായി. സ്‌പെയിനില്‍ ഇതുവരെ മരിച്ചത് 9,053 പേരാണ്. ഇന്ന് മാത്രം 589 പേര്‍ മരിച്ചു. രോഗികളുടെ എണ്ണം ഒരുലക്ഷം കഴിഞ്ഞു.

രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായത് അമേരിക്കയിലാണ്. രോഗികളുടെ എണ്ണം രണ്ടുലക്ഷം കഴിഞ്ഞു. ഇതുവര 4,394 പേര്‍ മരിച്ചു. ഫ്രാന്‍സ് 3,523, ചൈന 3,312, ജര്‍മ്മനി 848, ഇറാന്‍ 3,036, യുകെ 2,352, നെതര്‍ലന്റ് 1,173 പേരുമാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?