രാജ്യാന്തരം

വിറങ്ങലിച്ച് ലോകം, കോവിഡ് മരണം 64,000 പിന്നിട്ടു, രോ​ഗബാധിതർ 12 ലക്ഷത്തിലധികം; ഇറ്റലിയെ മറികടന്ന് സ്പെയിൻ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകത്തെ വിറപ്പിച്ച് കോവിഡ് രോ​ഗബാധ പടരുകയാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചവർ 12 ലക്ഷത്തിലധികമാണ്. അമേരിക്കയിൽ മാത്രം 3,11,000ലധികം രോ​ഗബാധിതരുണ്ട്. 

ലോകത്താകമാനമായി 24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ യുഎസ്സിലും ഫ്രാന്‍സിലും ആയിരത്തിലേറെ മരണങ്ങൾ സംഭവിച്ചു. 1224 മരണമാണ് ഇന്നലെ യുഎസ്സിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,452ആയി. 

രോ​ഗ ബാധിതരുടെ എണ്ണത്തിൽ സ്പെയിൽ രണ്ടാമതെത്തി. 126,168 പേരാണ് സ്പെയിനിൽ കോവിഡ് ബാധിതർ. ഇറ്റലിയിൽ ഇത് 1,24,632 ആണ്. ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 15,362 ആയി. ഇന്നലെ മാത്രം 809 മരണം റിപ്പോർട്ട് ചെയ്ത സ്പെയിനിൽ ആകെ മരണം 11,947 ആയി. 

ജർമനിയിൽ 96,092 പേർ രോ​ഗബാധിതരായിട്ടുണ്ട്. ഇവിടെ 1,444 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഫ്രാൻസിലാകട്ടെ 89,953 പേർ രോ​ഗബാധിതരാണ്. ഇവിടെ മരണസംഘ്യ 7,500കവിഞ്ഞു. വൈറസിന്റ ഉത്ഭവകേന്ദ്രമായ ചൈനയില്‍ മരണം 3,329 ആയി. ഇന്നലെ മൂന്ന്പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ചൈനയിപ്പോള്‍ ആറാം സ്ഥാനത്തായി.

യുകെയില്‍ 41,903പേരാണ് രോ​ഗബാധിതർ. ഇവിടെ മരണനിരക്ക് 4313 ആയിട്ടുണ്ട്. ജോര്‍ജിയയിലും കുവൈത്തിലും ഇന്നലെ കോവിഡ് 19 മൂലമുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?