രാജ്യാന്തരം

സര്‍ക്കാര്‍ അവധി ഏപ്രില്‍ 26 വരെ; കുവൈറ്റില്‍ കര്‍ഫ്യൂ സമയം രാവിലെ 6 വരെ നീട്ടി 

സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ് സിറ്റി:  കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ സര്‍ക്കാര്‍ പൊതു അവധി ഏപ്രില്‍ 26 വരെ നീട്ടാൻ അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു.  നിലവിലുള്ള കര്‍ഫ്യൂ സമയം വൈകീട്ട് 5 മണി മുതല്‍ കാലത്ത് 6 മണി വരെ നീട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 

നിലവിലുള്ള കര്‍ഫ്യൂ സമയം വെകുന്നേരം 5 മണി മുതല്‍ രാവിലെ 4 മണി വരെ ആയിരുന്നു. ഏപ്രില്‍ 12 വരെ ആയിരുന്ന പൊതു അവധി ഏപ്രില്‍ 26 വരെയും നീട്ടി. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ്,  മഹ്ബൂല പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

വിദേശികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കുന്നതിനെക്കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തു. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നിയമ ലംഘകര്‍ രാജ്യംവിട്ടു പോകുന്നതിന് തയ്യാറാകണമെന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലേഹ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കര്‍ശന നിയമ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

പൊതുമാപ്പ് രജിസ്‌ട്രേഷന് ഇന്ത്യക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുള്ള സമയം ഏപ്രില്‍ 11 മുതല്‍ 15വരെയാണ്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ