രാജ്യാന്തരം

കാനഡയിൽ പൊലീസ് വേഷത്തിൽ എത്തിയ അക്രമി 16 പേരെ വെടിവെച്ചു കൊന്നു; മരിച്ചവരിൽ പൊലീസ് ഉദ്യോ​ഗസ്ഥയും

സമകാലിക മലയാളം ഡെസ്ക്

നോവ സ്കോഷ; കാനഡയിൽ പൊലീസിന്റെ വേഷത്തിൽ എത്തിയ ആളുടെ വെടിയേറ്റ് 16 പേർ കൊല്ലപ്പെട്ടു. നോവ സ്കോഷയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പൊലീസ് വാഹനത്തിൽ എത്തിയ അക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു വനിത പൊലീസ് ഉദ്യോ​ഗസ്ഥയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ​ഗബ്രിയൽ വാർട്മെൻ എന്ന ആളാണ് വെടിവെപ്പു നടത്തിയത്. അവസാനം ഇയാൾ സ്വയം വെടിവെച്ച് മരിച്ചു. 

12 മണിക്കൂർ നീണ്ട ഉദ്യോ​ഗ നിമിഷങ്ങൾക്ക് അന്ത്യമായത് അക്രമി സ്വയം മരണത്തിന് കീഴടങ്ങിയതോടെയാണ്. ശനിയാഴ്ച തോക്കുധാരി പൊലീസ് വേഷത്തിൽ അക്രമണത്തിന് ഇറങ്ങിയത്. നോവ സ്കോഷയിലെ വിവിധ സ്ഥലങ്ങളിലായാണ് ഇയാൾ അക്രമണം നടത്തിയത്. വണ്ടിയിൽ നിന്ന് ഇറങ്ങി ഇയാൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ വീടിന് പുറത്ത് ഇറങ്ങരുതെന്ന് ആളുകളോട് പൊലീസ് നിർ​ദേശിച്ചു, 

പലസ്ഥലങ്ങളിലായി വെടിവെപ്പ് നടത്തിയതിനാൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. ഡ്യൂട്ടിക്കിടയിലാണ് റോയല്ഡ കനേഡിയൻ മൗണ്ടഡ് പൊലീസ് കോൺസ്റ്റബിൾ ഹെയ്ഡ് സ്റ്റിവൻസ്റ്റൺ കൊല്ലപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ