രാജ്യാന്തരം

ശമനമില്ലാതെ കോവിഡ് ; മരണം 1,70,000 കടന്നു, രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക്, ഗുരുതരാവസ്ഥയില്‍ 56,000 പേര്‍

സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടണ്‍ :  ലോകത്തെ ആശങ്കയിലാക്കി കോവിഡ് മരണം 1,70,000 കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 1,70, 423 ആയി. രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തോട് അടുത്തു. 24,81,026 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. രോഗബാധിതരില്‍ 56,765 പേര്‍ അതീവഗുരുതരാവസ്ഥയിലാണ്.

അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ  എണ്ണം 42,514 ആയി. 24 മണിക്കൂറിനിടെ 1,932 പേര്‍ മരിച്ചു. കാല്‍ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികള്‍ 7,92,759 ആയി.

മരണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലുള്ള ഇറ്റലിയില്‍ 24,114 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 1,78,972 പേര്‍ രോഗബാധിതരായി ചികില്‍സയിലാണ്. സ്‌പെയിനില്‍ 20,852 പേര്‍ മരിച്ചു. ഫ്രാന്‍സിലും മരണം 20,000 കടന്നു. 20.265 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനിലെ മരണ സംഖ്യ 16,000 കടന്നു. 16,509 പേരാണ് മരിച്ചത്. തുര്‍ക്കിയിലും, റഷ്യയിലും രോഗികള്‍ വര്‍ധിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്