രാജ്യാന്തരം

പാസ്‌പോര്‍ട്ട് പുതുക്കാം; യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അഞ്ചു സര്‍വീസ് സെന്ററുകള്‍ തുറന്നു

സമകാലിക മലയാളം ഡെസ്ക്


ദുബൈ: കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്ന് യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അഞ്ച് പാസ്‌പോര്‍ട്ട് സര്‍വീസ് സെന്ററുകള്‍ തുറന്നു. ഇതിനകം കാലാവധി കഴിഞ്ഞതോ മെയ് 31ഓടെ കാലാവധി കഴിയുന്നതോ ആയ പാസ്‌പോര്‍ട്ടുകള്‍ പുതുക്കുന്നതിനാണ് ഈ കേന്ദ്രങ്ങളില്‍ കഴിയുകയെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

ദുബൈയില്‍ അല്‍ ഖലീഹ് സെന്റര്‍, ബിഎല്‍എസ് ദെയ്‌റ എന്നിവിടങ്ങളിലെ സെന്ററുകളാണ് തുറന്നത്. ഷാര്‍ജ മെയ്ന്‍ സെന്റര്‍, ഫുജൈറ ഐഎസ് സി, ബിഎല്‍എസ് റാസല്‍ഖൈമ എന്നീ സെന്ററുകളും തുറന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ബുക്ക് ചെയ്തു മാത്രമേ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ നല്‍കാനാവൂ. സെന്ററുകളില്‍ എത്തുന്ന എല്ലാവരും സാമൂഹ്യ അകലം പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ