രാജ്യാന്തരം

ആണവ ആക്രമണത്തിലൂടെ ഇന്ത്യയെ തകര്‍ക്കും; മുസ്ലിങ്ങളെ തൊടില്ല ; ഭീഷണിയുമായി പാക് മന്ത്രി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : ആണവായുധ ആക്രമണത്തിലൂടെ ഇന്ത്യയെ തകര്‍ക്കുമെന്ന് പാകിസ്ഥാന്‍ മന്ത്രിയുടെ ഭീഷണി. പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് ആണ് പ്രകോപന പരാമര്‍ശം നടത്തിയത്. പാകിസ്ഥാനി ചാനലായ സമാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന. 

ആണവാക്രമണം ഉണ്ടായാല്‍ ഇന്ത്യയിലെ മുസ്ലിങ്ങളെ ആക്രമിക്കില്ല. അവരെ സംരക്ഷിച്ചുകൊണ്ടാകും ആക്രമിക്കുക. ചില പ്രത്യേക പ്രദേശങ്ങളെ ലക്ഷ്യമിട്ടാകും ആക്രമണം നടത്തുകയെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു. 

പരമ്പരാഗതമായ രീതിയില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല. ഇന്ത്യ നമ്മളേക്കാള്‍ മുന്‍പന്തിയിലാണ്. രക്തരൂക്ഷിതമായ ആണവയുദ്ധമാണ് ഉണ്ടാകുക. ചെറുതും കൃത്യതയാര്‍ന്നതുമായ ആയുധങ്ങളാണ് പാകി്ഥാന്റെ കൈവശമുള്ളത്. 

അസാം വരെ ബോംബിട്ട് തകര്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ആയുധങ്ങള്‍ രാജ്യത്തിന്റെ പക്കലുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള ആക്രമണമാകും നടത്തുക. അത്തരമൊരു ആക്രമണം ഉണ്ടായാല്‍ അത് അവസാനമാകുമെന്ന് ഇന്ത്യ തിരിച്ചറിയുന്നുവെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു. 

മുമ്പും ഇത്തരം പ്രകോപന പ്രസ്താവനകള്‍ ഷെയ്ഖ് റാഷിദ് നടത്തിയിട്ടുണ്ട്. 125 മുതല്‍ 250 ഗ്രാം ഭാരമുള്ള ചെറിയ ആറ്റം ബോംബുകള്‍ ചില ഭാഗങ്ങളില്‍ നിക്ഷേപിച്ച് ഇന്ത്യയെ തകര്‍ക്കുമെന്ന് 2019 സെപ്തംബറില്‍ ഷെയ്ഖ് റഷീദ് പറഞ്ഞിരുന്നു. 2019 ല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ആണവ യുദ്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു