രാജ്യാന്തരം

ആശങ്കയായി കോവിഡ് ; ലോകത്ത് രോ​ഗബാധിതരുടെ എണ്ണം 2 കോടി 43 ലക്ഷം പിന്നിട്ടു; മരണം എട്ടുലക്ഷത്തി 28 ആയിരത്തിലേറെ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ലോകത്തെ ആശങ്കയിലാക്കി കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 43 ലക്ഷം പിന്നിട്ടു. 2,43,15,420 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 8,28,721 പേര്‍ കോവിഡ് പിടിപെട്ടു മരിച്ചു. 

അമേരിക്കയാണ് വൈറസ് ബാധയില്‍ മുന്നില്‍. അമേരിക്കയില്‍ രോ​ഗബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. 59,98,666 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.  കോവിഡ് മരണം 1,83,607  ആയി. ബ്രസീല്‍ ആണ് രണ്ടാം സ്ഥാനത്ത്. 37,22,004 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1,17,756 പേരാണ് ബ്രസീലില്‍ മരിച്ചത്.

കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനു പിന്നില്‍ മൂന്നാമതാണ്. 33,07,749 പേരാണ് ഇന്ത്യയിലെ വൈറസ് ബാധിതര്‍. റഷ്യ (9,70,865), ദക്ഷിണാഫ്രിക്ക (  6,15,701), പെറു( 6,07,382 ), മെക്‌സിക്കോ ( 5,68,621 ), കൊളംബിയ ( 5,72,270) എന്നിങ്ങനെയാണ് വൈറസ് വ്യാപനത്തിന്റെ കണക്കുകള്‍. മെക്‌സിക്കോ 61,450, ഇന്ത്യ 60,629 , ബ്രിട്ടന്‍ 41,465 , ഇറ്റലി 35,458 , ഫ്രാന്‍സ് 30,544, എന്നിങ്ങനെയാണ് കോവിഡ് മരണങ്ങളുടെ എണ്ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി