രാജ്യാന്തരം

പാസ്പോര്‍ട്ട് പുതുക്കലിന് പുതിയ നിബന്ധനകൾ; നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി

സമകാലിക മലയാളം ഡെസ്ക്

അബുദാബി: പാസ്പോര്‍ട്ട് പുതുക്കലിന് പുതിയ നിബന്ധനകൾ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി.  കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും 2021 ജനുവരി 31നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ എന്ന് എംബസി അറിയിച്ചു.

അടിയന്തരമായി പാസ്പോര്‍ട്ട് പുതുക്കേണ്ടവര്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത് മെയിൽ അയക്കണം. cons.abudhabi@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലാണ് രേഖകൾ അയക്കേണ്ടത്. അടിയന്തര സാഹചര്യം എന്തെന്ന് അപേക്ഷയിൽ വ്യക്തമാക്കണമെന്നും നിർദേശമുണ്ട്. എല്ലാ ഇന്ത്യാക്കാരും നിർദേശങ്ങൾ പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം