രാജ്യാന്തരം

ചൂടന്‍ വിസ്‌കി തേനില്‍ ചേര്‍ത്തു കഴിച്ചു; കൊറോണ വൈറസിനെ തുരത്തി; അവകാശവാദവുമായി യുവാവ്

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിംഗ്: വിസ്‌കിയും തേനും കഴിച്ച് കൊറോണ വൈറസിനെ തുരത്തിയെന്ന അവകാശവാദവുമായി ബ്രിട്ടിഷ് യുവാവ്. ചൈനയില്‍ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ താമസിക്കുന്ന കോനര്‍ റീഡ് എന്ന അധ്യാപകനാണ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

കോനര്‍ക്ക് രണ്ട് മാസം മുമ്പ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത ചുമയുടെയും പനിയുടെയും ന്യൂമോണിയയുടെയും ലക്ഷണങ്ങളുമായാണ് കോനര്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ ഇയാളില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. താന്‍ രക്ഷപ്പെടില്ലെന്നാണ് കരുതിയിരുന്നതെന്ന് കോനര്‍ പറഞ്ഞതായി 'ദി സണ്‍' റിപ്പോര്‍ട്ട് ചെയ്തു. 

സൊന്‍ഗന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് കോനറെ പ്രവേശിപ്പിച്ചത്. ണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ആന്റി ബയോട്ടിക്കുകള്‍ താന്‍ നിരസിച്ചുവെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. 

ശ്വാസതടസം നേരിട്ടപ്പോള്‍ ഇന്‍ഹേലറിനെയായിരുന്നു പൂര്‍ണ്ണമായും ആശ്രയിച്ചത്. അതിനൊപ്പം വിസ്‌കിയില്‍ തേനും ചേര്‍ത്ത് കഴിച്ചിരുന്നു. ഇതാണ് രോഗത്തെ തുരത്തിയതെന്നാണ് കോനര്‍ പറയുന്നത്. മതിയായ വിശ്രമവും മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കുന്നതും രോഗശാന്തി നല്‍കുമെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ