രാജ്യാന്തരം

ജനിച്ച് വീണിട്ട് മുപ്പത് മണിക്കൂര്‍; നവജാത ശിശുവിന് കോറോണ സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബീജിങ്: കുഞ്ഞ് ജനിച്ച് വീണ് മുപ്പതുമണിക്കൂറിനുള്ളില്‍ കോറോണ വൈറസ് സ്ഥിരീകരിച്ചു.   കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈനയിലെ വൂഹാനിലാണ് സംഭവം. ഇതുവരെ റിപ്പോര്‍ട്ടുചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞ്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴിയാകാം കുഞ്ഞിന് കൊറോണ വൈറസ് ബാധയേറ്റതെന്നാണ് കരുതപ്പെടുന്നത്. ഗര്‍ഭാവസ്ഥയിലോ, ജനിച്ചതിന് തൊട്ടുശേഷമോ ആകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രസവിക്കുന്നതിന് മുമ്പേ, കുഞ്ഞിന്റെ അമ്മയുടെ കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

ഡിസംബര്‍ മാസം മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയില്‍ ഇതിനോടകം അഞ്ഞൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ