രാജ്യാന്തരം

ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിച്ച് പട്ടാളക്കാരന്‍, 17 മരണം; ആക്രമണം ഫേസ്ബുക്ക് ലൈവ് ഓണാക്കി

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ സൈനികന്‍ ആള്‍ക്കൂട്ടത്തിന് നേരെ നടത്തിയ വെടിവയ്പ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഫേസ്ബുക്ക് ലൈവ് ഓണാക്കിയായിരുന്നു സൈനികന്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമി പിടിയിലായിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വടക്കു കിഴക്കന്‍ നഗരമായ നാഖോന്‍ രാച്ചസിമയിലെ വിവിധയിടങ്ങളിലായാണ് വെടിവെപ്പ് നടത്തിയത്. മെഷീന്‍ ഗണ്ണുപയോഗിച്ച് നിരപരാധികളായ ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് പൊലീസ് വക്താവ് ന്യൂസ് ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

പട്ടാളക്കാരന്‍ വെടിവെപ്പ് നടത്തിയ പ്രദേശം പൊലീസിന്റെ സുരക്ഷ വലയത്തിലാക്കി. സെര്‍ജന്റ് മേജര്‍ ജകപത് തൊമ്മയെന്ന വ്യക്തിയാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വെടിവെപ്പിന്റെ വീഡിയോ പ്രചരിച്ചതോടെ ജനം പരിഭ്രാന്തിയിലായി. നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളില്‍ വെച്ചും സൈനികന്‍ വെടിയുതിര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു