രാജ്യാന്തരം

ഉറങ്ങുന്നതിനിടെ യുവതിയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് 7.15 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: പെണ്‍സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒരു മില്യണ്‍ ഡോളര്‍ ( ഏകദേശം 7.15 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് അയര്‍ലന്‍ഡ് കോടതി. ഡബ്ലിന്‍ സ്വദേശിയായ യുവതിക്കാണ് ഇത്രയുംതുക നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുടെ ഉത്തരവ്. നോര്‍വെ സ്വദേശിയായ ആണ്‍സുഹൃത്താണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.

നിരന്തരമായ ലൈംഗിക പീഡനത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നെന്നും മാനസികപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. പീഡനത്തിന് ശേഷം എവിടെപ്പോയാലും താന്‍ സുരക്ഷിതയല്ലെന്ന ചിന്തയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞിരുന്നു. നേരത്തെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതും കോടതിയെ അറിയിച്ചു. വിചാരണയില്‍ ഹാജരായ മനശാസ്ത്ര വിദഗ്ധനും യുവതിയുടെ മാനസികനിലയെക്കുറിച്ച് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതെല്ലാം വിശദമായി കേട്ടശേഷമാണ് നഷ്ടപരിഹാരം വിധിച്ചത്.

സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന നോര്‍വെ സ്വദേശിക്ക് നേരത്തെ ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് 15 മാസമായി കുറച്ചു. പ്രതിയും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. താന്‍ ഉറങ്ങുന്നതിനിടെ പലപ്പോഴും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും അതിക്രമം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. മോശമായരീതിയില്‍ യുവതിയെ ഉപദ്രവിച്ചതായും ലൈംഗിക അതിക്രമം നടത്തിയതായും പ്രതിയും കോടതിയില്‍ സമ്മതിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍