രാജ്യാന്തരം

ക്യാന്‍സറിനെ മറക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം തീറ്റ മത്സരത്തില്‍ പങ്കെടുത്തു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ:  കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ചു. മോസ്‌കോയിലാണ് സംഭവം. കാന്‍സര്‍ രോഗ ബാധിതയായ അലക്‌സാന്ദ്ര യുദീന വേദനയില്‍ നിന്ന് ആശ്വാസം ക്‌ണ്ടെത്തുന്നതിനായാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയത്.

കേക്ക് തീറ്റ മത്സരം നടക്കുന്ന ബാറിലെത്തിയ അലക്‌സാന്ദ്ര സുഹൃത്തുക്കള്‍ക്കൊപ്പം മത്സരത്തില്‍ പങ്കെടുത്തു. മൂന്ന് ചോക്കോ പീ ഒന്നിച്ച് വായില്‍ കുത്തിക്കയറ്റിയ യുവ ഡോക്ടര്‍ കൂടിയായ അലക്‌സാന്ദ്രയ്ക്ക് തുടര്‍ന്ന് ശ്വാസം ലഭിക്കാതെ വരികയായിരുന്നു. പന്തികേട് മനസിലാക്കിയ ബാര്‍ ജീവനക്കാരും സുഹൃത്തുക്കളും ഓടിയെത്തി. ക്ഷീണിതയായ അലക്‌സാന്ദ്ര വാ പൊത്തിപ്പിടിച്ച് ചര്‍ദ്ദിക്കാനായി ശൗചാലയത്തിലേക്ക് ഓടുന്നതിനിടെ താഴെ വീണു.

ആറുമാസം മുന്‍പാണ് അലക്‌സാന്ദ്രയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്. 'തന്റെ ജീവിതത്തില്‍ ഇനിയുള്ള നിമിഷങ്ങളെല്ലാം ഞാന്‍ ആസ്വദിക്കും' എന്ന് പറയാറുളള അലക്‌സാന്ദ്രയ്ക്ക് സാഷ എന്ന് കൂടി വിളിപേരുണ്ട്. ആദ്യമൊന്നും മത്സരിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന സാഷ മത്സരം തുടങ്ങിയ ശേഷമാണ് മറ്റ് രണ്ട് പേര്‍ക്കെതിരെ മത്സരിക്കാനിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍