രാജ്യാന്തരം

കാമുകനെ സ്യൂട്ട്കേസിലിട്ട് പൂട്ടി, കരച്ചിൽ വീഡിയോയിൽ പകർത്തി, ദാരുണ മരണം; ഒളിച്ചുകളിച്ചതെന്ന് കാമുകി

സമകാലിക മലയാളം ഡെസ്ക്

ഫ്ലോറിഡ; കാമുകനെ സ്യൂട്ട് കേസിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ.  അമേരിക്കയിലെ ഫ്ലോറിഡയിലാണ് ദാരുണമായ സംഭവമുണ്ടായത്. എന്നാൽ കൊലപാതകം അല്ലെന്നും തങ്ങൾ ഒളിച്ചുകളിക്കുകയായിരുന്നു എന്നാണ് യുവതിയുടെ വാദം.  42 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്. 42കാരിയായ സാറ ബൂണാണ് പൊലീസ് പിടിയിലായത്. 

മദ്യലഹരിയിൽ ഒളിച്ചു കളിക്കാൻ തീരുമാനിക്കുകയും യുവാവിന്റെ സമ്മതത്തോടെ സ്യൂട്ട്കേസിൽ പൂട്ടിയിടുകയുമായിരുന്നു എന്നാണ് സാറ പറയുന്നത്. തുടർന്ന് മുകളിലത്തെ നിലയിലെ മുറിയിൽ ഉറങ്ങാനായി ഇവർ പോവുകയായിരുന്നു. രാവിലെ വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തനിക്ക് ശ്വാസം മുട്ടുന്നെന്നും സ്യൂട്ട് കേസ് തുറക്കാനും ആവശ്യപ്പെട്ട് യുവാവ് കരയുന്നതിന്റെ വിഡിയോയും ഇവർ പകർത്തിയിട്ടുണ്ട്. 

തലേന്നു രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു. അപ്പോഴാണ് ‘ ഒളിച്ചുകളിക്കാമെന്ന് ഇവർ തീരുമാനിക്കുന്നത്.ഒളിച്ചുകളിയുടെ ഭാഗമായി യുവാവിനെ സ്യൂട്ട്കേസിനുള്ളിലാക്കി പൂട്ടിയത് താനാണെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ വാദം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. 

ഒരു നീല സ്യൂട്ട്കേസില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണെന്നാണ് പൊലീസ് പറയുന്നത്. യുവാവ് സഹായത്തിനുവേണ്ടി നിലവിളിക്കുന്നതും തനിക്ക് ശ്വസിക്കാനാകുന്നില്ലെന്നു പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്. യുവാവിന്റെ കരച്ചില്‍ കേട്ട് യുവതി ചിരിക്കുകയാണ്. എന്നെ വഞ്ചിക്കുന്നതിന് ഇതാണ് ഞാന്‍ നിനിക്കു കാത്തുവച്ചിരിക്കുന്ന ശിക്ഷ എന്ന് യുവതി പറയുന്നതും വിഡിയോയില്‍ വ്യക്തമാണെന്നും പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍