രാജ്യാന്തരം

ക്രിസ്മസിന് സമ്മാനം നൽകിയ എയർപോഡ് ഏഴുവയസുകാരൻ വിഴുങ്ങി; എക്സ് റേ പോസ്റ്റ് ചെയ്ത് അമ്മയുടെ കുറിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ക്രിസ്മസ് സമ്മാനമായി കിട്ടിയ എയർപോഡ് കളിക്കുന്നതിനിടെ ഏഴുവയസുകാരൻ വിഴുങ്ങി. ജോർജിയ സ്വദേശിയായ കിയാരയുടെ മകനാണ് എയർപോഡ് വിഴുങ്ങിയത്. എയർപോഡ് വിഴുങ്ങിയ ശേഷമുള്ള മകന്റെ എക്സറേ പങ്കുവച്ചുകൊണ്ട് കിയാര തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. 

ഡിസംബർ 29-ാം തിയതി ജോലിക്കിടെയാണ് തനിക്കൊരു എമർജൻസി ഫോൺ കോൾ വന്നതെന്നും വിവരമറിഞ്ഞ് ഹോസ്പിറ്റലിലേക്ക് താൻ പാഞ്ഞെത്തുകയായിരുന്നെന്നും കിയാര കുറിക്കുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് മകൻ എയർപോഡ് വിഴുങ്ങിയത് അറിഞ്ഞത്. അടിയന്തര ചികിത്സ നൽകി ഡോക്ടർമാർ എയർപോഡ് പുറത്തെടുത്തപ്പോഴാണ് സമാധാനമായത്, കിയാര കുറിച്ചു.  

എന്താനാടാ ഇതൊക്കെ വായിലിട്ടതെന്നാണ് ചോദിക്കാൻ തോന്നിയത്. പക്ഷെ മകനെ സമാധാനപ്പെട‌ുത്തി. കുട്ടികൾക്ക് ഇത്തരം സാധനങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും കിയാര പോസ്റ്റിനൊപ്പം ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി