രാജ്യാന്തരം

ദുരിതാശ്വാസത്തിന് പണം നല്‍കുന്നവര്‍ക്ക് പകരം നഗ്നചിത്രങ്ങള്‍; മോഡലിന്റെ വാഗ്ദാനം വമ്പന്‍ ഹിറ്റ്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വന്‍ കാട്ടുതീ കാരണം ദുരിതമനുഭവിക്കുന്ന ഓസ്‌ട്രേലിയന്‍ ജനതയെ സഹായിക്കാന്‍ സ്വന്തം നഗ്‌നചിത്രങ്ങള്‍ വില്‍പ്പന നടത്തി മോഡല്‍. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സുപരിചിതയായ കെയ്‌ലന്‍ വാര്‍ഡ് ആണ് സ്വന്തം നഗ്‌നചിത്രങ്ങളിലൂടെ സഹായധനം സമാഹരിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ ഇവര്‍ അഞ്ച് കോടിയിലേറെ രൂപ (ഏഴുലക്ഷത്തിലേറെ ഡോളര്‍) സ്വരൂപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

20കാരിയായ കെയ്‌ലന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ചത്. പത്തുഡോളറെങ്കിലും അയക്കുന്ന എല്ലാവര്‍ക്കും തന്റെ നഗ്‌നചിത്രങ്ങള്‍ അയച്ചുതരുമെന്നായിരുന്നു പ്രഖ്യാപനം. പണം കൈമാറിയതിന്റെ സ്ഥിരീകരണം നല്‍കണമെന്നും ട്വീറ്റിലുണ്ടായിരുന്നു. 

കെയ്‌ലന്റെ ട്വീറ്റ് വേഗം തന്നെ വൈറല്‍ ആയി മാറി. അതിന് അനുസരിച്ച് പണവും കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴുലക്ഷത്തോളം ഡോളര്‍ ഇതിനകം സമാഹരിച്ച് നല്‍കിയെന്ന് കെയ്‌ലന്‍ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. 

ഇത്തരത്തിലുള്ള ധനസമാഹരണം ശ്രദ്ധയില്‍പ്പെട്ടതോടെ കെയ്‌ലന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം പിന്‍വലിച്ചു. ഇതിനുപിന്നാലെ കെയ്‌ലന്‍ പുതിയ അക്കൗണ്ട് തുടങ്ങിയെങ്കിലും അതിനും ആയുസുണ്ടായിരുന്നില്ല. പക്ഷേ, കെയ്‌ലന്റെ ട്വീറ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. 

അതിനിടെ കെയ്‌ലന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണവുമായും ചിലര്‍ രംഗത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)