രാജ്യാന്തരം

276 കിലോ വരുന്ന ഭീമന്‍ മത്സ്യം ലേലത്തില്‍ വിറ്റത് 12 കോടിക്ക്, റെക്കോര്‍ഡ് വില്‍പ്പന; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: ജപ്പാനില്‍ ടൂണ മത്സ്യം ലേലത്തില്‍ പോയത് റെക്കോര്‍ഡ് വിലയില്‍. 276 കിലോഗ്രാം വരുന്ന ടൂണ മത്സ്യം ഏകദേശം 12 കോടിയോളം രൂപ നല്‍കി ജപ്പാനിലെ ബിസിനസ്സുകാരനാണ് സ്വന്തമാക്കിയത്. ലേലത്തിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

സുഷി റെസ്റ്റോറന്റ് ശൃംഖല  നടത്തുന്ന കിയോഷി കിമുറയാണ് ലേലത്തില്‍ വിജയിച്ചത്. ഞായറാഴ്ച ടോക്കിയോയിലെ മത്സ്യമാര്‍ക്കറ്റിലാണ് ലേലം നടന്നത്. വടക്കന്‍ ജപ്പാനില്‍ നിന്നാണ് മത്സ്യത്തെ പിടികൂടിയത്.

ഇത് ചെലവേറിയതാണ് എന്ന് അറിയാമെങ്കിലും ഉപഭോക്താക്കള്‍ക്ക് സ്വാദിഷ്ടമായ  ഭക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണ് ലേലം പിടിച്ചതെന്ന് കിമുറ പറയുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ കിമുറ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.

കഴിഞ്ഞ പുതുവര്‍ഷത്തിലും സമാനമായ രീതിയില്‍ കോടികള്‍ മുടക്കി കിമുറ ടുണ മത്സ്യം വാങ്ങിയത് വാര്‍ത്തയായിരുന്നു.അന്ന് 278 കിലോഗ്രാം വരുന്ന മത്സ്യത്തിന് 3.1 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്