രാജ്യാന്തരം

അകത്ത് 49 യാത്രക്കാരും മൂന്ന് ജീവനക്കാരും ; പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു ; അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


മോണ്ട്‌റിയല്‍ : നിറയെ യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. എയര്‍ കാനഡ ജാസ് ഡാഷ് 8 എന്ന വിമാനത്തിന്റെ ടയറാണ് ഊരിപ്പോയത്.

49 യാത്രക്കാരും മൂന്നു ജീവനക്കാരുമായി മോണ്ട്‌റിയല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  വിമാനത്തിന്റെ വലതു വശത്തെ ലാന്‍ഡിങ് ഗിയറില്‍ നിന്നൊരു ടയറാണ് ഊരിപ്പോയത്. യാത്രക്കാര്‍ വന്‍ അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു.

യാത്രക്കാരില്‍ ഒരാളാണ് ടയര്‍ ഊരിത്തെറിക്കുന്ന വിഡിയോ ചിത്രീകരിച്ചത്. പറന്നു പൊങ്ങുന്നതിനിടെ സംഭവിച്ച അപകടം മനസ്സിലാക്കിയ പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനം ഉയര്‍ന്നതോടെ ടയറിന്റെ ഭാഗത്ത് തീ വരുന്നതും വീഡിയോയില്‍ കാണാം. ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം