രാജ്യാന്തരം

ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തിയ കുഞ്ഞിന് അതിശൈത്യത്തില്‍ ദാരുണാന്ത്യം; -7 താപനിലയില്‍ കിടത്തിയത് 5 മണിക്കൂര്‍ 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തിയ കുഞ്ഞ് അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചു. റഷ്യയിലെ കിഴക്കന്‍ നഗരമായ ഖബറോസ്‌കിലാണ് സംഭവം. ഏഴ് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. 

-7 ഡിഗ്രി താപനിലയുള്ള സ്ഥലത്താണ് അഞ്ച് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയത്. ശുദ്ധവായു ലഭിക്കുന്ന സ്ഥലത്ത് കിടത്തിയാല്‍ കുഞ്ഞുങ്ങള്‍ വേഗത്തില്‍ ഉറങ്ങുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇങ്ങനെ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കുഞ്ഞിന് ഹൈപ്പോതെര്‍മിയ ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ക്രിമിനല്‍ വകുപ്പ് പ്രകാരം മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാതാപിതാക്കളുടെ പ്രവര്‍ത്തിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ഇടപെടലുമായി പ്രാദേശിക ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. പ്രായമായവരേയും കുഞ്ഞുങ്ങളേയും ഈ കാലാവസ്ഥയില്‍ ഒരിക്കലും വീടിന് പുറത്ത് നിര്‍ത്തരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?