രാജ്യാന്തരം

യുക്രെയ്ന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ നിര്‍മിത മിസൈലെന്ന് സൂചന; ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതാവാമെന്ന് യുഎസ് 

സമകാലിക മലയാളം ഡെസ്ക്

കീവ്: ഇറാനിലെ ഇമാം ഖമനി രാജ്യാന്തര വിമാനത്താവളത്തില്‍ 176 പേരുമായി പറന്നുയര്‍ന്ന യുക്രെയ്ന്‍ വിമാനം യുഎസ് യുദ്ധവിമാനമാവാം എന്ന് കരുതി ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടതാവാമെന്ന് യുഎസ് മാധ്യമങ്ങള്‍. ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചിതാവാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍, വിമാനത്താവളത്തിലേക്ക് തിരിച്ച് പറക്കുമ്പോഴാണ് വിമാനം തകര്‍ന്നതെന്ന് ഇറാന്‍ പറയുന്നു. ആകാശത്തെ കൂട്ടിയിടിയിലോ, എന്‍ജിന്‍ പൊട്ടിത്തെറിച്ചോ, ഭീകരര്‍ വിമാനത്തില്‍ സ്‌ഫോടനം നടത്തിയോ, വിമാവവേധ മിസൈല്‍ പതിച്ചോ ഉണ്ടായ അപകടമാണെന്ന് വിശദമായി അന്വേഷിക്കുമെന്ന് ഉക്രെയ്ന്‍ വ്യക്തമാക്കി. 

റഷ്യന്‍ നിര്‍മിത മിസൈലാണ് യുക്രെയ്ന്‍ വിമാനത്തിന് നേര്‍ക്ക് പതിച്ചതെന്ന് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം തകര്‍ന്നു വീണതിനെ കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന് യുകെയും കാനഡയും ആവശ്യപ്പെട്ടു. 63 കാനഡ പൗരന്മാരാണ് തകര്‍ന്ന യുക്രെയ്ന്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്. 

പറന്നുയര്‍ന്ന മിനിറ്റുകള്‍ക്കകമാണ് യുക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനം തകര്‍ന്നു വീണത്. പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായെന്നാണ് ഇറാന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍