രാജ്യാന്തരം

ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം; യുഎസ് എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകള്‍ പതിച്ചു

സമകാലിക മലയാളം ഡെസ്ക്


ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലെ യുഎസ് എംബസിക്ക് സമീപം 3 റോക്കറ്റുകള്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. 

സര്‍ക്കാര്‍ ഓഫീസുകളും, വിദേശ രാജ്യങ്ങളുടെ എംബസികളും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സോണില്‍ അപായ സൂചനയായി സൈറന്‍ മുഴങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളാണെന്ന് അമേരിക്ക ആരോപിച്ചു. ഇറാന്‍ സൈനിക ജനറല്‍ സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരേയും, സൈനിക താവളങ്ങള്‍ക്ക് നേരേയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി