രാജ്യാന്തരം

83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം താലിബാന്‍ മേഖലയില്‍ തകര്‍ന്നു വീണു 

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: 83 യാത്രക്കാരുമായി അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. അഫ്ഗാനിസ്ഥാനില്‍ താലിബാന് നിയന്ത്രണമുളള മേഖലയിലാണ് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള അരിയാനാ വിമാനം തകര്‍ന്നുവീണത്. എന്നാല്‍ തങ്ങളുടെ വിമാനം തകര്‍ന്നുവീണു എന്ന വാര്‍ത്ത വിമാന അധികൃതര്‍ നിഷേധിച്ചു.

താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. നിയന്ത്രണംവിട്ട് പ്രദേശത്ത് ഇടിച്ചു ഇറങ്ങിയ വിമാനത്തെ തത്ക്ഷണം തീ വിഴുങ്ങുകയായിരുന്നു.സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 
 
ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍