രാജ്യാന്തരം

ഇന്ത്യക്ക് പിന്നാലെ ഓസ്‌ട്രേലിയയും ടിക്ക്‌ടോക്ക് നിരോധിക്കാനൊരുങ്ങുന്നു: വിവര ചോര്‍ച്ച സംശയം ബലപ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്


ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ ടിക്ക്‌ടോക്ക് നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയയും.വിവര ചോര്‍ച്ച സംശയിക്കുന്നതിനാല്‍ ടിക്ക്‌ടോക്ക് നിരോധിക്കണമെന്ന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു എന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിബറല്‍ പാര്‍ട്ടിയിലെയും ലേബര്‍ പാര്‍ട്ടിയിലെയും സെനറ്റര്‍മാര്‍ക്കത് ഈ വിഷയത്തില്‍ ഒരേ അഭിപ്രായമാണ്. 

വിദേശകാര്യ മന്ത്രാലയത്തിന്റെ സെലക്ട് കമ്മിറ്റിക്ക് മുന്നില്‍ ടിക്ക്‌ടോക്ക് വിശദീകരണം നല്‍കണമെന്ന് ലിബറല്‍ പാര്‍ട്ടി സെനറ്റര്‍ ജെന്നി മക്ലിസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. 

കൂടുതല്‍ രാജ്യങ്ങള്‍ വിവരച്ചോര്‍ച്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോള്‍, വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ടിക്ക്‌ടോക്ക്. 

ഡേറ്റകള്‍ സിംഗപ്പൂരിലെയും അമേരിക്കയിലെയും സര്‍വറുകളിലാണ് സൂക്ഷിക്കുന്നതെങ്കിലും, ചൈനയ്ക്ക് അത് ലഭിക്കാന്‍ വലിയ പ്രയാസമില്ലെന്ന് ടിക്ക്‌ടോക്കിന്റെ സ്ഥാപകരായ ബൈറ്റ്ഡാന്‍സ് പറഞ്ഞിരുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്റര്‍നെറ്റിലും മറ്റ് പബ്ലിക് നെറ്റുവര്‍ക്കുകളിലും സൂക്ഷിക്കുന്ന ഡേറ്റ നൂറുശതമാനം സുരക്ഷിതമായിരിക്കും ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ടിക്ക്‌ടോക്ക് അധികൃതര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 

ടിക്ക്‌ടോക്ക് നിരോധിച്ചാലോ ഡിലീറ്റ് ചെയ്താലോ നേരത്തെ നല്‍കിയ വിവരങ്ങള്‍ കമ്പനിയുടെ സഹായമില്ലാതെ പൂര്‍ണമായും ഡിലീറ്റ് ചെയ്യാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

പിറന്നാള്‍ ദിനത്തില്‍ വൻ പ്രഖ്യാപനവുമായി ജൂനിയർ എൻടിആർ; വരാൻ പോകുന്നത് മാസ് ചിത്രമോ ?

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

ഒറ്റ സീസണ്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍!

'വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം': പരേഷ് റാവല്‍