രാജ്യാന്തരം

തെല്ലും മാറാതെ അമേരിക്കൻ പൊലീസ്; ജോർജ് ഫ്ലോയിഡ് മോഡൽ ക്രൂരത വീണ്ടും; ഇത്തവണ ഇര ഇന്ത്യൻ വംശജൻ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയിൽ വംശീയതയ്ക്കും പൊലീസ് അതിക്രമത്തിനും എതിരെ രൂക്ഷ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. എന്നാൽ പ്രതിഷേധങ്ങളും വിമർശനങ്ങളും അമേരിക്കൻ പൊലീസനെ തെല്ലും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ ഇന്ത്യൻ വംശജനോടാണ് പൊലീസിന്റെ ക്രൂരത. ജോർജ് ഫ്ലോയിഡിനെ കീഴ്‌പ്പെടുത്തിയതിന് സമാനമായ രീതിയിലാണ് ഇന്ത്യൻ വംശജനായ യുഗേശ്വർ ഗെയ്ന്ദർപെർസാദിനോട് പൊലീസ് പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

തിങ്കളാഴ്ചയാണ് യുഗേശ്വറിനെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. യുഗേശ്വറിന്റെ കഴുത്തിൽ മുട്ട് അമർത്തിയിരിക്കുന്ന പൊലീസുകാരന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ജോർജ് ഫ്ലോയിഡിനോട് കാണിച്ച അതേ അതിക്രമം വീണ്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

ഒരു കാറിന്റെ ടയർ മോഷ്ടിച്ചു എന്ന കേസിൽ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ യുഗേശ്വർ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും പിന്നാലെ കീഴ്‌പ്പെടുത്തുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. കീഴ്‌പ്പെടുത്തിയതിന് ശേഷം പൊലീസ് വാനിലേക്ക് ഇയാൾ നടന്നാണ് കയറിയതെന്നും പൊലീസ് അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം