രാജ്യാന്തരം

24 മണിക്കൂറിനിടെ അമേരിക്കയില്‍ 67,000 ലേറെ രോഗികള്‍ ; ലോകത്ത് കോവിഡ് ബാധിതര്‍ 1.41 കോടി കവിഞ്ഞു, മരണം ആറുലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടണ്‍ : ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ വര്‍ധിക്കുകയാണ്. ലോകത്ത് കോവിഡ് രോഗബാധിതരായവരുടെ എണ്ണം 1 കോടി 41 ലക്ഷം കവിഞ്ഞു. ആകെ രോഗികളുടെ എണ്ണം 1,41,79,014 ആണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷത്തിന് അടുത്തെത്തി. ഇതുവരെ മരിച്ചത് 5,98,508 ആളുകളാണ്. ചികില്‍സയിലുള്ളവരില്‍ 59,953 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. കോവിഡ് ബാധിതരില്‍ 84,42,455 പേര്‍  രോഗമുക്തരായിട്ടുണ്ട്.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. കോവിഡ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം 37 ലക്ഷം കടന്നു. ഇതുവരെ 37,69,276 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ ഇന്നലെ മാത്രം 67,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 74,251 ആയി ഉയര്‍ന്നു. രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 20,48,697 ആണ്. മരണം 33,959 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത