രാജ്യാന്തരം

ചരിത്ര പ്രസിദ്ധ ദേവാലയം നാന്റസ് കത്തീഡ്രലിൽ വൻ തീപിടിത്തം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രാൻസിലെ ചരിത്ര പ്രസിദ്ധമായ നാന്റസ് കത്തീഡ്രലിൽ വൻ തീപിടിത്തം. പടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ നാന്റെസിലുള്ള കത്തീഡ്രലിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. 

15ാം നൂറ്റാണ്ടിലെ ദേവാലയമാണ് നാന്റസ് കത്തീഡ്രൽ. പാരീസിലെ നോത്ര ദാം കത്തീഡ്രലിൽ ഉണ്ടായ വലിയ തീപിടിത്തത്തിന്‌ ഒരു വർഷത്തിന് ശേഷമാണ് വീണ്ടും മറ്റൊരു ദേവാലയത്തിൽ അഗ്നിബാധയുണ്ടായത്‌.

ഇതിന് മുമ്പ് 1972ൽ നാന്റെസ് കത്തീഡ്രലിൽ തീപിടുത്തമുണ്ടായിരുന്നു. കെട്ടിടത്തിന് മേൽക്കൂരയ്ക്ക് അന്ന് കേടുപാടുകൾ സംഭവിച്ചു. മൂന്ന് വർഷത്തോളം അടിച്ചിട്ടാണ് അറ്റകുറ്റപണി പൂർത്തിയാക്കിയത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ