രാജ്യാന്തരം

ടിക് ടോക്കിനെ പാകിസ്ഥാനും പടി കടത്തുന്നു; നടപടി സദാചാര വിരുദ്ധത ചൂണ്ടി

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാനിലും ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുന്നു. നിരോധനം സംബന്ധിച്ച് ടിക് ടോക്കിന് പാക് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യയും അമേരിക്കയും ടിക് ടോക് നിരോധിച്ചിരുന്നു. 

സദാചാര വിരുദ്ധവും അസ്ലീലവുമായ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു എന്ന വാദം ഉയര്‍ത്തിയാണ് ടിക് ടോക്കിനെതിരെ പാകിസ്ഥാനും നടപടി എടുക്കുന്നത്. നേരത്തെ ഗെയിമിങ് ആപ്ലിക്കേഷനായ പബ്ജിക്കും ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ബിഗോക്കും പാകിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 

ഈ ആപ്ലിക്കേഷനുകള്‍ യുവാക്കളില്‍ തെറ്റായ സ്വാധീനമുണ്ടാക്കുന്നുവെന്ന് പാക് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ടിക് ടോക്കിലൂടേയും ബിഗോയിലൂടെയും അശ്ലീലമായ വിവരങ്ങളും വീഡിയോകളും പ്രചരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പാക് ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ