രാജ്യാന്തരം

24 മണിക്കൂറിനിടെ 2.17 ലക്ഷം പേര്‍ക്ക് കോവിഡ്; അമേരിക്കയില്‍ മരണം ഒന്നരലക്ഷം കടന്നു, ലോകത്ത് രോഗമുക്തി നേടിയവര്‍ ഒരു കോടി കടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകത്ത് ശമനമില്ലാതെ കോവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 2,17,785 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോളതലത്തില്‍ ഇതുവരെ 1.66 കോടി ആളുകള്‍ക്കാണ് രോഗബാധ ഉണ്ടായത്.

നിലവില്‍ 6,56,545 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു കോടിയില്‍പ്പരം ആളുകള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. 45ലക്ഷത്തിലേക്ക് അടുക്കുകയാണ് അമേരിക്കയിലെ കോവിഡ് ബാധിതര്‍. അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 1,50,444 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്.

അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. 24 ലക്ഷം പേര്‍ക്കാണ് ഇതുവരെ ബ്രസീലില്‍ രോഗം ബാധിച്ചത്. ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. റഷ്യ, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത