രാജ്യാന്തരം

മരണമാരിയായി കോവിഡ്; 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 1200 ലേറെ പേര്‍ ; ലോകത്ത് കോവിഡ് ബാധിതര്‍  ഒരു കോടി 74 ലക്ഷം കടന്നു

സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടണ്‍ : ലോകത്തെ ആശങ്കയിലാക്കി കോവിഡ് വ്യാപനം ഉയരുന്നു. ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 74 ലക്ഷം കടന്നു. ഇതുവരെ ആകെ കോവിഡ് ബാധിതര്‍  17,453,152 ആയി. 

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറു ലക്ഷത്തി എഴുപത്തയ്യായിരം  പിന്നിട്ടു. 6,75,759 പേര്‍ക്കാണ് ഇതുവരെ ലോകത്ത് വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായത്. അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ ദിവസം ആയിരത്തിന് മുകളില്‍ ആളുകള്‍ മരിച്ചു. 

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1200 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. യുഎസില്‍ കോവിഡ് ബാധിതരുടെ എണ്ണം 46,34,521     ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 1,55,283 പേരാണ് ഇതുവരെ മരിച്ചത്. 

പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 26,13,789 ആയി. മരണം 91,337 ആയി. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 1100 ആളുകളാണ്. മൂന്നാമതുള്ള ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 16,39,350 ആണ്. റഷ്യ നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്. 

ലോകത്ത് ചികില്‍സയിലുള്ളവരില്‍ 66,481 പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം ലോകത്താകെ 10,923,008 പേര്‍ രോഗമുക്തി നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ