രാജ്യാന്തരം

അമേരിക്കയില്‍ കലാപം ; നേരിടാന്‍ പട്ടാളത്തെ ഇറക്കുമെന്ന് ട്രംപ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വര്‍ണവെറിയനായ പൊലീസുകാരന്‍ കാല്‍മുട്ടുകൊണ്ടമര്‍ത്തി കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ന്യൂയോർക്ക് അടക്കം പല നഗരങ്ങളിലും തീവയ്പും മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്ലോയിഡിന്റെ കൊലപാതകത്തിൽ യുഎസിൽ 140 നഗരങ്ങളിൽ വൻ പ്രതിഷേധവും സംഘർഷങ്ങളുമാണ് അരങ്ങേറിയത്.  40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. 20 സംസ്ഥാനങ്ങളിൽ ദേശീയ സുരക്ഷാസേനയെ വിന്യസിച്ചു. മിനപ്പൊളീസിൽ പ്രതിഷേധക്കാരുടെ നേരെ ട്രക്ക് ഓടിച്ചു കയറ്റാൻ ശ്രമം നടന്നു.

പ്രതിഷേധം ശക്തമായതോടെ, പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് സമുച്ചയത്തിൽ അതീവ സുരക്ഷാ മുന്നറിയിപ്പു നൽകി.  വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.  വൈറ്റ്ഹൗസിനു മുന്നിലെ പ്രതിഷേധക്കാരെ ഭയന്ന് ട്രംപിനെ വെള്ളിയാഴ്ച സുരക്ഷാ ബങ്കറിലേക്ക് മാറ്റിയിരുന്നു. അമേരിക്കയ്ക്ക് പുറമെ, ന്യൂസിലൻഡിലെ ഓക്‌ലൻഡിലെ യുഎസ് കോൺസുലേറ്റിന്‌ മുന്നിലും ലണ്ടനിൽ യുഎസ്‌ എംബസിക്ക്‌ മുന്നിലും വൻ പ്രതിഷേധം നടന്നു.

അതിനിടെ, പ്രതിഷേധത്തെ ഭീകരപ്രവർത്തനത്തോട് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്തെത്തി. യുഎസിൽ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവർത്തനമാണെന്നും, സൈന്യത്തെ ഇറക്കി കലാപത്തെ അടിച്ചമർത്തുമെന്നും  ട്രംപ് പ്രതികരിച്ചു. ഇത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല. സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിന് മുന്നില്‍ കലാപകാരികളെ നിയന്ത്രിക്കാന്‍ നാഷണല്‍ ഗാര്‍ഡ് രംഗത്തിറങ്ങി.  വൈറ്റ് ഹൗസില്‍ നിന്ന് ഇന്നലെ കലാപകാരികള്‍ തീയിട്ട സെന്‍റ് ജോണ്‍സ് ദേവാലയത്തിലേക്ക് ട്രംപ് നടന്നു പോയി. ബൈബിളുമായി പള്ളിക്കുമുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ