രാജ്യാന്തരം

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതത്. ദാവൂദിന്റെ പേഴ്‌സണല്‍ സ്റ്റാഫും ഗാര്‍ഡുകളും ക്വാറന്റൈനിലാണ്.

കറാച്ചിയിലെ സൈനിക ആശുപത്രിയിയിലാണ് ദാവൂദ് ചികിത്സയിലുള്ളത്.  ദാവൂദിന്റെ ഭാര്യ മെഹാജാബിനും കോവിഡ് പോസറ്റീവ് സ്ഥിരികരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ദോങ്ക് രിയില്‍ ജനിച്ച ദാവൂദ് ഇപ്പോള്‍ കറാച്ചിയിലാണ് ഉള്ളത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ദാവൂദ്. 1993 ലെ ബോംബെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഇന്റര്‍ പോള്‍ നിരവധി നോട്ടീസ് നല്‍കിയിട്ടുണ്ട്. മുംബൈയില്‍ സ്ഥാപിതമായ ഇന്ത്യന്‍ െ്രെകം സംഘടന, ഡികമ്പനിയുടെ നേതാവാണ് ദാവൂദ് ഇബ്രാഹിം. വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ അയാള്‍ ഇപ്പോള്‍ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍