രാജ്യാന്തരം

ആശങ്കയായി കോവിഡ് ; രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു ; മരണം അഞ്ചുലക്ഷത്തിലേറെ

സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടണ്‍: ലോകത്ത് ആശങ്ക വിതച്ച് കോവിഡ് രോഗബാധ വ്യാപിക്കുന്നു. ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. 1,00,81,477 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. കൊറോണ ബാധിച്ചുള്ള മരണം അഞ്ചുലക്ഷത്തില്‍ എറെയായി. 24 മണിക്കൂറിനിടെ ലോകത്താകെ 4,461 പേരാണ് മരിച്ചത്. ഇതുവരെ 5,01,298 പേരാണ് മരിച്ചത്.

അമേരിക്കയിലും, ബ്രസിലീലും റഷ്യയിലും ഇന്ത്യയിലും ലോകബാധിരുടെ എണ്ണം വര്‍ധിക്കുകയാണ്.  24 മണിക്കൂറിനിടെ അമേരിക്കയിലാണ് ഏറ്റവും അധികം പേര്‍ക്ക് രോഗബാധയുണ്ടായത്. യുഎസില്‍ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. 1,28,152 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

രോഗബാധ രൂക്ഷമായ ബ്രസീലില്‍ 13 ലക്ഷത്തിലേറെ ആളുകള്‍ രോഗബാധിതരായി.ഇന്നലെ മാത്രം രോഗബാധിതരായത് 35885 പേര്‍ക്കാണ്. രോഗബാധിതരുടെ എണ്ണം 13, 15,941 ആയി. മരണം അരലക്ഷം കടന്നു. റഷ്യയില്‍ രോഗബാധിതര്‍ ആറേകാല്‍ ലക്ഷം പിന്നിട്ടു. മരണം 8969 പേരാണ്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 5 ലക്ഷം പിന്നിട്ടു.  

ബ്രിട്ടനില്‍ 3 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 43,000 കടന്നു. അരക്കോടിയിലേറെ പേരാണ് ലോകത്ത് ഇതിനോടകം കോവിഡില്‍ നിന്ന് രോഗമുക്തരായത്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത രോഗം 6 മാസം കൊണ്ടാണ് ഒരു കോടി പിന്നിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി