രാജ്യാന്തരം

പനിക്കുള്ള ഈ മരുന്ന് കൊറോണ വൈറസിനെ ചെറുക്കും; വെളിപ്പെടുത്തലുമായി ചൈനീസ് ആരോ​​ഗ്യ വിദ​ഗ്ധർ

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: പനിക്കെതിരെ ഉപയോഗിക്കുന്ന 'അവിഗാന്‍' എന്ന മരുന്ന് കൊറോണ വൈറസ് ബാധ ചെറുക്കാൻ ഫലപ്രദമാണെന്ന് വെളിപ്പെടുത്തൽ. ചൈനയിലെ ആരോഗ്യ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കി രം​ഗത്തെത്തിയത്. ജാപ്പനീസ് ആന്റി ഫ്‌ളൂ ഏജന്റ് ആയ അവിഗാനിലെ 'ഫാവിപിറാവിര്‍' എന്ന ഘടകമാണ് കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ പറയുന്നു. 

ചൈനയില്‍ 300ല്‍ അധികം രോഗികള്‍ക്ക് ഈ മരുന്ന് ഫലപ്രദമായതായി ഇവര്‍ പറയുന്നു. മരുന്ന് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപയോഗിച്ചവരുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടായതായി വ്യക്തമായി. ഫാവിപിറാവിര്‍ എന്ന ഘടകം ശരീരത്തില്‍ വൈറസിന്റെ പെരുകലിനെ തടയുന്നതായും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. 

കോവിഡ് 19 രോഗികളില്‍ ഫാവിപിറാവിര്‍ ഫലപ്രദമാണെന്നും പ്രത്യക്ഷത്തില്‍ ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നും ചൈനയുടെ സയന്‍സ്- ടെക്‌നോളജി മന്ത്രി ഷാങ് ഷിന്‍മിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 200 രോഗികളില്‍ നടത്തിയ മരുന്ന് പരീക്ഷണത്തില്‍ രോഗം ഭേദപ്പെടുന്നതിനുള്ള സമയത്തില്‍ ഏറെ കുറവു വരുന്നതായും കണ്ടെത്തി.

കോവിഡ് 19 രോഗത്തിനെതിരെ ഉപയോഗിക്കുന്നതിന് ഫാവിപിറാവിര്‍ ഉപയോഗിച്ചുകൊണ്ടുള്ള മരുന്ന് ഹോങ് കോങ്ങിലെ സിഹുവാന്‍ ഫാര്‍മസ്യുട്ടിക്കല്‍ നിര്‍മിച്ചിട്ടുണ്ട്. കോവിഡിനെതിരെ ഇത് ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍