രാജ്യാന്തരം

45 മിനിറ്റിനുള്ളില്‍ കൊറോണയറിയാം; ദ്രുത ടെസ്റ്റിന് അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഏകദേശം 45 മിനിറ്റിനുള്ളില്‍ കൊറോണ വൈറസ്  കണ്ടെത്താനാകുന്ന ആദ്യത്തെ ദ്രുത ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി. ടെസ്റ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സെഫീഡിന്റെ പ്രസ്താവന പ്രകാരം അടുത്തയാഴ്ച തന്നെ ഈ ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ ഇറങ്ങും.

ആശുപത്രി സേവനങ്ങള്‍ക്കും മറ്റും ഇത്തരം ടെസ്റ്റുകളുടെ ആവശ്യകത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും, ഇത്തരത്തിലുള്ള റിയല്‍ ടൈം ടെസ്റ്റിംഗ് സംവിധാനം ഈ അടിയന്തരഘട്ടത്തില്‍ ആവശ്യമായതിനാലും ഇത്തരം ഒരു തീരുമാനം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കുന്നത് എന്നാണ്  എഫ്.ഡി.എ മെഡിക്കല്‍ ടെക്‌നോളജി ഓഫീസര്‍ ഡേവിഡ് പ്രീസ്റ്റിംഗ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച തന്നെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ കൊവിഡ് 19 ടെസ്റ്റ് ചെയ്യാനുള്ള അമേരിക്കയിലെ സംവിധാനങ്ങള്‍ അപര്യപ്തമാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ അമേരിക്കയില്‍ എടുക്കുന്ന സമയം 24 മണിക്കൂറാണ്. ഇത് വലിയതോതില്‍ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ തന്നെ പുതിയ ഇന്‍സ്റ്റന്റ് ടെസ്റ്റ് കിറ്റുകള്‍ എത്തുന്നതോടെ രോഗം വേഗം കണ്ടെത്താനും ഐസലേഷന്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഎസ് ആരോഗ്യ പ്രവര്‍ത്തകര്‍.

അതേ സമയം അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 300 കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു