രാജ്യാന്തരം

ഓണ്‍ലൈന്‍ ഡെലിവറി സുരക്ഷിതമോ? ആമസോണിലെ ആറ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനമായ ആമസോണിലെ ആറ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിലെ വിവിധയിടങ്ങളില്‍ ആമസോണിന്റെ വെയര്‍ഹൗസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്ക് സിറ്റി, ഫ്‌ളോറിഡ, ടെക്‌സാസ് തുടങ്ങിയ ഇടങ്ങളിലാണ് ജീവനക്കാരില്‍ രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന്് വെയര്‍ഹൗസുകള്‍ അണുവിമുക്തമാക്കാനും രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു സഹപ്രവര്‍ത്തകരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചതായും ആമസോണ്‍ അറിയിച്ചു.

ലോകത്ത് രോഗബാധ പടര്‍ന്നുപിടിക്കുന്നതിനെ  തുടര്‍ന്ന് വീടുകളില്‍ കഴിയുന്നവര്‍ മുഖ്യമായി ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സ്ഥാപനങ്ങളെയാണ്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് ബാധിച്ചത് ആശങ്കപ്പെടുത്തുന്നു. ഇറ്റലിയിലും സ്‌പെയിനിലുമുളള ആമസോണിന്റെ വെയര്‍ഹൗസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

തൊഴിലാളികളില്‍ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, ആമസോണിലെ 1500 ജീവനക്കാര്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മറ്റൊരു ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്പ് കാര്‍ട്ട് പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം