രാജ്യാന്തരം

കാബൂളിൽ സിഖ് ​ഗുരുദ്വാരയ്ക്ക് നേരെ ​ഭീകരാക്രമണം; 25 പേർ മരിച്ചു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

സമകാലിക മലയാളം ഡെസ്ക്

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ സിഖ് ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തിൽ 25 പേരാണ് മരിച്ചത്. 11 പേർക്ക് പരുക്കേറ്റു. 

നാല് ഭീകരരെയും സുരക്ഷാസേന വധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി എസ്‌ഐടിഇ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. 

കാബൂളിലെ ഷോർബസാറിലുള്ള ഗുരുദ്വാരയാണ് ആക്രമിക്കപ്പെട്ടത്. ചാവേറുകളും തോക്കേന്തിയ അക്രമികളും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ 150ലേറെ ആളുകൾ ഗുരുദ്വാരയ്ക്കകത്ത് ഉണ്ടായിരുന്നു. 

ഇന്ന് രാവിലെ പ്രാദേശിക സമയം 7.45നാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍