രാജ്യാന്തരം

കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രിയിലെ നഴ്‌സ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കൊറോണ രോഗികളെ ചികിത്സിക്കുന്ന ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയില്‍ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തില്‍ ജോലിചെയ്യുന്ന 20 വയസ്സുകാരിയെയാണ് ആശുപത്രിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അമിതമായ അളവില്‍ മരുന്ന് കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് സംശയം. തിങ്കളാഴ്ച വൈകീട്ടാണ് അബോധാവസ്ഥയില്‍ നഴ്‌സിനെ ആശുപത്രിയില്‍ കണ്ടത്. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും പിന്നീട് മരിച്ചെന്ന് പൊലീസ് വക്താവ് പറഞ്ഞു. 

യുവതിയുടെ മരണത്തില്‍ മറ്റുസംശയങ്ങളില്ലെന്നും അവരുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണനടപടികള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് എട്ട് പേരാണ് കിങ്‌സ് കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വൈറസ് ബാധിതരായ ഒട്ടേറേ രോഗികളും ഇവിടെ ചികിത്സയിലുണ്ട്. ഇതിനിടെയാണ് രോഗികളെ പരിചരിക്കുന്ന നഴ്‌സ് ജീവനൊടുക്കിയെന്ന വാര്‍ത്തയും പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി