രാജ്യാന്തരം

അമേരിക്കയില്‍ സ്ഥിതി ഗുരുതരം ; കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാമത് ; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 17,000 പേരെ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ബാധ അമേരിക്കയില്‍ സ്ഥിതി രൂക്ഷമാകുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മുന്നിലെത്തി. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,843 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 85,052 ആയി. വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയേയും മറികടന്നാണ് അമേരിക്ക ഒന്നാമതെത്തിയത്. 

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. മരണസംഖ്യ 1209 ആയി. കഴിഞ്ഞദിവസം മാത്രം മരിച്ചത് 266 പേരാണ്. കോവിഡ് രോഗബാധ വന്‍തോതില്‍ വര്‍ധിച്ചതോടെ, നഗരങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യം രംഗത്തിറങ്ങി. 

കോവിഡ് വന്‍ ദുരിതം വിതച്ച ഇറ്റലിയില്‍ മരണം 8000 കവിഞ്ഞു. 24 മണിക്കൂറിനിടെ 712 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 8215 ആയി ഉയര്‍ന്നു. ലോകത്തെ കോവിഡ് ബാധിച്ച് മരിച്ചവരില്‍ മൂന്നിലൊന്നും ഇറ്റലിയിലാണ്. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 5,31,337 ആയി ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി