രാജ്യാന്തരം

ചൈനയില്‍ രോഗം ഭേദമായവരില്‍ 10 ശതമാനം പേര്‍ക്ക് വീണ്ടും കൊറോണ ; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ബീജിങ് : കോവിഡ് ഭീതിയില്‍ കഴിയുന്ന ലോകത്തിന് ആശങ്കയേറ്റി ചൈനയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ രോഗം ഭേദമായവരില്‍ അഞ്ചു മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ രോഗം മാറിയവരില്‍ നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.

രോഗം ആദ്യമായി തിരിച്ചറിഞ്ഞ വുഹാനിലെ ടോങ്ജി  ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ അഞ്ചുപേരില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു. വുഹാനിലെ ക്വാറന്റീന്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രോഗം ഭേദമായവരില്‍ നടത്തിയ ടെസ്റ്റിലാണ് അഞ്ചു മുതല്‍ 10 ശതമാനത്തോളം പേര്‍ പോസിറ്റീവ് ആയതെന്ന് ടോങ്ജി ആശുപത്രി പ്രസിഡന്റ് വാങ് വെയ് പറഞ്ഞു. 

അതേസമയം ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 80 മുതല്‍ 90 ശതമാനം പേരില്‍ ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊറോണയില്‍ നിന്ന് മോചിതരായവരില്‍ വീണ്ടും വൈറസ് ബാധ കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നതാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?